മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്കിൽ നൃത്താദ്ധ്യാപികയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരമുക്ക് നാറാത്തേൽ ശ്രീലേഖ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അമ്മ ജ്യോതി തയ്യൽക്കടയിൽ പോയി വീട്ടിൽ തിരികെയെത്തിയപ്പോഴായിരുന്നു മകളെ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. ആത്മഹത്യ ചെയ്യുന്നതിന് പിന്നിലുണ്ടയ കാരണം ഇതുവരെ വ്യക്തമല്ല. പെരുമ്പടപ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മതദേഹ പരിശോധനയ്ക്ക് ശേഷം ഇന്ന് ഉച്ചയോടെ മൃതദേഹം സംസ്കരിക്കും.
അതേസമയം ബെംഗളൂരുവിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി ലക്ഷ്മിഭവനത്തിൽ ശ്രീനിവാസന്റെ മകൾ നീതുവിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ശ്രീകാന്ത് ആന്ധ്ര റാത്തൂർ സ്വദേശിയാണ്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ മുറിയിൽ കയറി വാതിലടച്ച നീതുവിനെ പുലർച്ചെയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Comments