എറണാകുളം: അനധികൃത സ്വത്ത് സമ്പാദനകേസിൽ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുമുൻപിൽ ഹാജരായി. അഭിഭാഷകനൊപ്പമായിരുന്നു വിഎസ് ശിവകുമാർ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആഴശ്യപ്പെട്ട് നേരത്തെ മൂന്നു തവണ ഇഡി ശിവകുമാറിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ശിവകുമാർ വിവധകാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവാകുകയായിരുന്നു.
തുടർന്ന് ഇന്നലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇന്നായിരുന്നു ശിവകുമാർ ഹാജരായത്. ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് വിജിലൻസും ശിവകുമാറിനെതിരെ കേസെടുത്തിരുന്നു. ശിവകുമാറിന്റെ സുഹൃത്തായ രാജേന്ദ്രനും ഇഡി നോട്ടീസ് അയച്ചിരിക്കുകയാണ്.
Comments