വയനാട്: വയനാട്ടിൽ വിനോദയാത്രക്കിടെ ഒഴുക്കിൽപ്പെട്ട ഇരിങ്ങാലക്കുട സ്വദേശി വിദ്യാർത്ഥി മരിച്ചു. തുറവൻകുന്ന് ചുങ്കത്ത് വീട്ടിൽ ജോസിന്റെ മകൻ ഡോൺ ഡ്രേഷ്യസാആണ് മരിച്ചത്. ഇക്കഴിഞ്ഞ 31-നായിരുന്നു സംഭവം. വയനാട്ടിലെ ചൂരമലയിലെ കാട്ടപ്പാടി പുഴയിൽ വെച്ചായിരുന്നു അപകടം.
സൂചിപ്പാറയിലെ ട്രക്കിംഗ് കഴിഞ്ഞ് അധികം ആഴമില്ലാത്ത പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടി. കാൽ തെന്നി ഡോണും മറ്റ് രണ്ടും പേരും പെട്ടന്ന് പുഴയിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ജീപ്പ് ഡ്രൈവർമാരും പ്രദേശത്തുണ്ടായിരുന്നവരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
എന്നാൽ കഴിഞ്ഞ ദിവസം രാത്രി ചികിത്സയിലിരിക്കെ ഡോണിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. സഹോദരൻ അലൻ ക്രിസ്റ്റോ കഴിഞ്ഞ വർഷം കരുവന്നൂർ പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. ഡോണിന്റെ അവയവങ്ങൾ നാലു പേർക്ക് പുതു ജീവനേകും. മരണശേഷം ഡോണിന്റെ സാധ്യമായ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായിട്ടുണ്ട്.
Comments