മാന്നാർ : ജീവിക്കാനായി സൈക്കിളിൽ ലോട്ടറിക്കച്ചവടം നടത്തുന്ന എണ്ണയ്ക്കാട് ഐശ്വര്യഭവനിൽ എ.എം. മുരുകന് (63) കഴിഞ്ഞ ദിവസം റാന്നി ഗ്രാമ ന്യായാലയത്തിന്റേതായി ഒരു നോട്ടീസ് കിട്ടി . അലക്ഷ്യമായി കാറോടിച്ചതിനാണ് നോട്ടീസ്. 1000 രൂപ പിഴ നൽകണമെന്നാണ് അറിയിപ്പ് .
ഇന്ത്യൻ ശിക്ഷാനിയമം 279 വകുപ്പ് ചുമത്തിയാണ് നോട്ടീസ്. വ്യാഴാഴ്ച നേരിട്ടോ വക്കീൽമുഖേനയോ ഹാജരായി പിഴയടച്ച് കേസ് തീർപ്പാക്കണമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ജീവിതത്തിൽ ഒരിക്കൽപ്പോലും കാറിന്റെ ഡ്രൈവർ സീറ്റിൽ ഇരിക്കുകയോ സൈക്കിളല്ലാതെ മറ്റൊരു വാഹനം ഓടിക്കുകയോ ചെയ്തിട്ടില്ല മുരുകൻ. അതുകൊണ്ട് തന്നെ ആ പാവത്തിന് ഇത് മനസിലായതുമില്ല .
മനസമാധാനം നഷ്ടമായതോടെ മുരുകൻ ആദ്യം ചെന്നത് മാന്നാർ പോലീസ് സ്റ്റേഷനിലേക്കാണ് . തൊട്ടടുത്ത ദിവസം റാന്നി സ്റ്റേഷനിലും ചെന്ന് തന്റെ അവസ്ഥ വ്യക്തമാക്കി .താൻ റാന്നി ഭാഗത്തേക്കു പോയിട്ടില്ലെന്നും പറഞ്ഞു. ബുധനാഴ്ച ഹാജരാകേണ്ടെന്നു പോലീസ് നിർദേശിച്ചപ്പോഴാണ് ശ്വാസം നേരേവീണത്. മേൽവിലാസം തെറ്റിയതായിരിക്കാം എന്നാണ് പോലീസ് അറിയിച്ചതെന്നു മുരുകൻ പറഞ്ഞു.
Comments