തിരുവനന്തപുരം ; 12 വർഷം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉണ്ടെന്ന ബന്ധുക്കളുടെ സംശയത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തി. പാങ്ങോട് പഴവിള സ്വദേശി ഷാമിലയെ (42) കാണാതായതുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധന. എന്നാൽ, പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ആറ് മാസം മുമ്പ് വരെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്ക് ആണ് തുറന്ന് പരിശോധിച്ചത്. രണ്ടു മക്കളെയും വക്കത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ കൊണ്ടുവിട്ട ശേഷം മലപ്പുറത്ത് വീട്ടുജോലിക്ക് പോകുന്നതായി പറഞ്ഞാണ് ഷാമില പോയത്. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഒരു വര്‍ഷം മുന്‍പ് ഷാമിലയുടെ മകള്‍ പാങ്ങോട് പൊലീസില്‍ പരാതി നല്കി.
അന്വേഷണം നടക്കുന്നതിനിടെയാണ് പാങ്ങോട് സിഐയുടെ നേതൃത്വത്തില്‍ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചത്. ഷാമിലയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത് . കൊലപാതകം ആകാനുള്ള സാധ്യതയുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് സെപ്റ്റിക് ടാങ്കില്‍ പരിശോധന നടത്തിയത്.
Comments