ബെംഗളൂരു: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ മകൾ വിവാഹിതയായി. മന്ത്രിയുടെ വസതിയിലായിരുന്നു ചടങ്ങുകൾ. അതി ലളിതമായ രീതിയിലായിരുന്നു മകൾ പാറകല വംഗമയിയുടെ വിവാഹം നടന്നത്. ബ്രാഹ്മണ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ.
ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഉഡുപ്പി അടമരു മഠത്തിലെ സന്ദർശകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പിങ്ക് നിറത്തിലുള്ള സാരിയും പച്ച നിറത്തിലുള്ള ബ്ലൗസുമാണ് വധു ധരിച്ചിരുന്നത്. വെള്ള പഞ്ചയും ഷാളുമായിരുന്നു വരന്റെ വസ്ത്രം. മൊളകാൽമുരു സാരിയിലായിരുന്നു നിർമല സീതാരാമൻ. ഗുജറാത്ത് സ്വദേശിയാണ് വരൻ പ്രതീക്.
സീതാരാമന്റെ മകൾ പരകല മിന്റ് ലോഞ്ചിലെ ഫീച്ചർ റൈറ്ററാണ്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ നിന്ന് ബിരുദാനന്തര ബിരുദവും നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ മെഡിൽ സ്കൂൾ ഓഫ് ജേർണലിസത്തിൽ നിന്ന് ജേണലിസത്തിൽ എംഎസ് ബിരുദവും നേടിയിട്ടുണ്ട്.
Comments