തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയ്ക്ക് ജൂൺ 8-ന് തുടക്കം കുറിച്ചിരുന്നു. ജൂൺ 18 വരെയാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യുഎസ്, ക്യൂബ സന്ദർശനം എന്നായിരുന്നു മുഖ്യമന്ത്രി ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഉണ്ടായിരുന്നത്. എന്നാൽ, മുഖ്യമന്ത്രി ക്യൂബ സന്ദർശനത്തിന് ശേഷം ദുബായിലും എത്തും. ക്യൂബയിൽ നിന്നും പുറപ്പെടുന്ന മുഖ്യമന്ത്രിയും സംഘവും ജൂൺ 17-നാണ് ദുബായിൽ എത്തുന്നത്.
ജൂൺ 18-ന് കേരള സ്റ്റാർട്ട് അപ്പ് ഇൻഫിനിറ്റി സെന്റർ ദുബായിൽ ഉദഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തുക. വൈകിട്ട് അഞ്ചു മണിക്ക് ദുബായ് താജ് ഹോട്ടലിൽ വെച്ചാണ് ഉദ്ഘാടന പരിപാടികൾ. കേരളത്തിൽ പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിനും എൻആർഐ കമ്മ്യൂണിറ്റിയിലെ സംരംഭക സ്ഥാപകർക്ക് ഒത്തു ചേരുന്നതിനുമുള്ള പദ്ധതിയായിട്ടുമാണ് സ്റ്റാർട്ട് അപ്പ് ഇൻഫിനിറ്റി സെന്റർ തുടങ്ങുന്നത്. ജൂൺ 19-നാണ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങുക.
അതേസമയം, ജൂൺ 9-ന് ന്യൂയോർക്കിലെ 9/11 സ്മാരകം മുഖ്യമന്ത്രി സന്ദർശിക്കും. തുടർന്ന് യുഎൻ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദർശനം നടത്തും. ജൂൺ 10-ന് രാവിലെ ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക്ക്വീയിൽ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ലോക കേരള സഭയുടെ ഭാഗമായി നടത്തിയ പണപ്പിരിവ് വലിയ വിവാദമായിരുന്നു.
Comments