പാലക്കാട്: യാത്രക്കാരുമായി പോയ ബസ് ലോറിയ്ക്ക് പിന്നിൽ ഇടിച്ച് അപകടം. പാലക്കാട് കഞ്ചിക്കോടാണ് സംഭവം. ലോഡുമായി പോവുകയായിരുന്ന കണ്ടയ്നർ ലോറിയിലാണ് ബസ് ഇടിച്ചത്.
ബസിലെ പത്തോളം യാത്രക്കാർക്കും ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർക്കും പരിക്കേറ്റു. ബസ് ക്ലീനറുടെ കാലിന് സാരമായ പരിക്കുണ്ട്. യാത്രക്കാർക്ക് ആർക്കും ഗുരുതര പരിക്കുകൾ ഇല്ല. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് മുന്നിലുണ്ടായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
Comments