വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനവും ദ്വീപമേഖലയുമായ ഹവായിയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ലോകത്തെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നായ കിലോയയാണ് പൊട്ടിത്തെറിച്ചത്. 3 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് പൊട്ടിത്തെറി. സ്ഫോടനത്തെത്തുടർന്ന് വലിയ തോതിൽ ലാവാപ്രവാഹം തുടങ്ങി.
കിലോയയുടെ കൊടുമുടികളിലൊന്നായ കാൽഡിറയിലെ ഹാലെമൗമൗ അഗ്നിമുഖത്താണു സ്ഫോടനം ഉണ്ടായിരിക്കുന്നത്. പൊട്ടിത്തെറി ഉണ്ടായാലും നാശനഷ്ടങ്ങളൊന്നും നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. 5 അഗ്നിപർവതങ്ങളാണ് ഹവായിയിലുള്ളത്. ഇവയിലൊന്നാണ് കിലോയ.
Comments