ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം വളർന്നു എന്ന് ഇന്ത്യയിലെ ഓസ്ട്രേലിയയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സാറാ സ്റ്റോറേയ്. ഓസ്ട്രേലിയയുമായി സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചതിൽ ഓസ്ട്രലിയ അഭിമാനിക്കുന്നു. ഇംഗ്ലണ്ടിലെ ഒവൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യാ ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരം കാണാൻ എത്തിയതാണ് സാറാ.
ഇന്ത്യൻ ചരക്കുകൾ 96% നികുതി രഹിതമായാണ് ഓസ്ട്രേലിയയിൽ എത്തുന്നതെന്നും ഓസ്ട്രേലിയൻ ചരക്കുകൾ 86% നികുതി രഹിതമായി ഇന്ത്യയിലേക്ക് എത്തുന്നു എന്നും സാറാ സ്റ്റോറേയ് പറഞ്ഞു. ഇത് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെ പിന്തുണയ്ക്കുമെന്നും അവർ പറഞ്ഞു. ഇന്ത്യ ഓസ്ട്രേലിയ ബന്ധം സുദൃഢമാണെന്നും ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും സാറാ സ്റ്റോറേയ് പറഞ്ഞു.
ഇന്ത്യ ഒാസ്ട്രേലിയ ഉടമ്പടി പ്രകാരം ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ത്യൻ വിപണിയിൽ ഓസ്ട്രേലിയൻ ബിസിനസുകൾഎത്തുന്നത് ഇന്ത്യയുടെ വളർച്ചയ്ക്ക് വലിയ മാനങ്ങൾ സൃഷ്ടിക്കും. തൊഴിൽ മേഖലയിൽ വൻ മുന്നേറ്റാണ് ഇതുവഴി ഇന്ത് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ചരക്കുകൾക്ക് നൽകിയിരിക്കുന്ന നികുതിയിളവും സാമ്പത്തിക മേഖലയ്ക്ക് ഉണർവ്വേകുമെന്നാണ് വിശ്വസിക്കുന്നത്.
Comments