ശകുനത്തിൽ വിശ്വസിക്കുന്നവരാണ് നമ്മളിൽ അധികവും. ഒരു യാത്ര ആരംഭിക്കുമ്പോഴോ അല്ലെങ്കിൽ എന്തെങ്കിലും ഒന്ന് പുതുതായി തുടങ്ങുമ്പോഴോ എല്ലാം നമ്മൾ ശകുനം നോക്കാറുള്ളവരാണ്. ഇന്ത്യൻ ജനത ശകുനത്തിൽ വലിയ വിശ്വാസമുള്ളവരാണ് എന്നാൽ ഇന്ത്യ മാത്രമാണോ ശകുനത്തിൽ വിശ്വസിക്കുന്നത്. ഉത്തരം അല്ല എന്നാണ്. പൊതുവേ തികഞ്ഞ ശാസ്ത്രവാദികളായി കാണുന്ന അമേരിക്കൻ ജനത ശകുനത്തിൽ വലിയ വിശ്വാസമുള്ളവരാണ്. ചെറിയ കാര്യങ്ങൾ മുതൽ വലിയ കാര്യങ്ങളിൽ പോലും അമേരിക്കൻ ജനത ശകുനം ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ ചില അമേരിക്കൻ ശകുനങ്ങൾ ശ്രദ്ധിക്കാം…
1. നമ്പർ 13
13 എന്ന സംഖ്യ അമേരിക്കൻ ജനതയ്ക്ക് നിർഭാഗ്യത്തിന്റെ സംക്യയാണ്. 13-ാം തിയതി പൊതുവേ അമേരിക്കയിലെ ജനത നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാറില്ല. ഈ വിശ്വാസം എങ്ങനെ വന്നു എന്നത് അത്ര കൃത്യമല്ല എന്നാൽ എല്ലാ ജനതയ്ക്കിടയിലും ഇതിന് പ്രചാരമുണ്ട്. കേരളത്തിൽ പോലും ഇടക്കാലത്ത് മന്ത്രിമാർ 13 എന്ന സംഖ്യയുള്ള കാർ ഉപയോഗിച്ചിരുന്നില്ല എന്നതും ഇതിനൊടൊപ്പം കൂട്ടിവായിക്കാം. ക്രിസ്തിയ വിശ്വാസമാണ് ഇതിന് പിന്നിലെന്ന പ്രചാരമാണ് നിലവിൽ ശക്തം. അവസാന അത്താഴത്തിന് എത്തിയ 13-ാമത്തെ യോശുശിഷ്യനായ യൂദാസാണ് യേശുദേവനെ ഒറ്റിക്കൊടുത്തതെന്ന് വിശ്വാസത്തിൽ നിന്നാണ് ഇതുണ്ടായത്.
2. ഉപ്പ് വിതറുക
ഉപ്പിനെ വഞ്ചനയുടെ പ്രതീകമായിട്ടാണ് അമേരിക്കൻ ജനത കാണുന്നത്. ഇതിന് പിന്നിലും യുദാസിന്റെ കഥയാണുള്ളത്. ബൈബിൾ അനുസരിച്ച് യുദാസ് യേശുദേവനെ ഒറ്റിക്കൊടുത്ത് ചതിച്ചു എന്നാണല്ലോ. ലിയോനാർഡോ ഡാവിഞ്ചിയുടെ ‘ദി ലാസ്റ്റ് സപ്പർ’ എന്ന പ്രസിദ്ധമായ ചിത്രത്തിൽ യൂദാസ് ഉപ്പിൽ മുട്ടുന്നത് കാണാം. ഇതാണ് ഉപ്പിനെ യുദാസുമായി ബന്ധപ്പെടുത്തിയിരിക്കുന്ന കഥ. മറ്റൊരു കഥ ഉപ്പ് താഴെ കളയുമ്പോൾ നമ്മുടെ വലത്തെ തോളിലിരിക്കുന്ന പിശാച് അതിലൂടെ നമ്മളിലേയ്ക്ക് എത്തുമെന്നാണ് വിശ്വാസം അതിന് പരിഹാരമായി നമ്മുടെ തോളിൽ ഇരിക്കുന്ന പിശാചിനെ അന്ധരാക്കാൻ നിങ്ങൾ താഴെ കളഞ്ഞ ഉപ്പ് എടുത്ത് വലത്തെ തോളിന് മുകളിലൂടെ എറിയുക എന്നതാണ്.
3. മോശം വാർത്തകൾ മുന്നെണ്ണം നടക്കും
മോശം വാർത്തകൾ മൂന്നെണ്ണം ഒരുമിച്ച് ഉണ്ടാകുമെന്നാണ് അമേരിക്കൻ ജനതയുടെ വിശ്വാസം. ഒരാൾ മരിച്ചാൽ അടുത്ത രണ്ടുപേർ ആരായിരിക്കും എന്നറിയാൻ ജനങ്ങൾ കാത്തിരിക്കും. ഇതിന് സാങ്കേതികമോ അല്ലെങ്കിൽ പുരാണ സംബന്ധിയായോ ഒരു കഥയില്ല. നമുക്കിടയിലും മൂന്നിന് ഇത്തരത്തിൽ ചില പ്രത്യേകതൾ കാണാറുണ്ട്. ഇതിന് വിശദീകരണങ്ങൾ ഒന്നും തന്നെയില്ല. അത് അങ്ങനെ എപ്പോഴൊക്കെയോ സംഭവിച്ചിരുന്നു. എന്നാൽ പിന്നീട് അതൊരു സ്ഥിരം സംഭവമാണെന്ന് ജനം വിശ്വസിച്ചു എന്ന് മാത്രം.
Comments