ജഷ്പൂർ : സമ്മർദ്ദങ്ങൾക്ക് വഴങ്ങി മതം മാറിയ 183 വനവാസികൾ സനാതനധർമ്മത്തിലേയ്ക്ക് മടങ്ങിയെത്തി .ഛത്തീസ്ഗഡ് ജഷ്പൂർ പതൽഗാവ് ബാഗ്ബഹാർ മേഖലയിൽ താമസിക്കുന്ന 27 കുടുംബങ്ങളിലെ 183 പേരാണ് ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയത് . ജഷ്പൂർ രാജകുമാരൻ വിജയ് ആദിത്യ സിംഗിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ .
പതൽഗാവിലെ ലുഡെഗ് ബാഗ്ബഹാർ, ചിക്നിപാനി, ഖുന്തപാനി കോട്ബ പ്രദേശങ്ങളിൽ മതപരിവർത്തന കേസുകൾ തുടർച്ചയായി നടക്കാറുണ്ട് . ഇവിടെ വനവാസികളെ പ്രലോഭിപ്പിച്ച് മതം മാറ്റുകയാണ്. ജഷ്പൂർ ജില്ലയിൽ അതിവേഗ മതപരിവർത്തനം വർധിച്ചിട്ടുണ്ടെന്നും ഇത് അന്യായമാണെന്നും രാജ്കുമാർ വിജയ് ആദിത്യ സിംഗ് ജൂഡിയോ പറഞ്ഞു. ബാഗ്ബഹ്റ പ്രദേശത്തും ചിലർ മതപരിവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതായി വനവാസികൾ തന്നെ പറഞ്ഞതായും ആദിത്യ സിംഗ് ജൂഡിയോ പറഞ്ഞു. . ഇത്തരത്തില്‍പെട്ട 27 കുടുംബങ്ങളിലെ 183 പേരാണ് മടങ്ങി വന്നത്.
നിരപരാധികളായ വനവാസികളെ കബളിപ്പിച്ച് മതപരിവർത്തനം നടത്തുന്നത് കണ്ട് നമുക്ക് മിണ്ടാതിരിക്കാനാവില്ല. ഇത്തരക്കാർക്ക് ഇനി കല്ലുകൾ കൊണ്ട് ഉത്തരം നൽകാൻ വനവാസികൾ തയ്യാറായിരിക്കുകയാണ് . ഇനിയെങ്കിലും ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും മതപരിവർത്തന സംഘങ്ങളോട് ആവശ്യപ്പെടുകയാണ് .- ആദിത്യ സിംഗ് ജൂഡിയോ പറഞ്ഞു.
Comments