ശ്രീനഗർ: വിവാഹ തട്ടിപ്പ് നടത്തിയ സംഭവത്തിൽ 30-കാരി പിടിയിൽ. 12 പേരെ വിവാഹം കഴിച്ച് മെഹർ തുകയും സ്വർണവും കൈക്കലാക്കി കടന്നുകളഞ്ഞ ഷഹീൻ അഖ്തർ എന്ന യുവതിയാണ് ഒടുവിൽ പോലീസിന്റെ പിടിയിലായത്. രജൗരിയിലെ നൗഷാര ടൗണിൽ കഴിഞ്ഞയാഴ്ചയാണ് 30-കാരി അറസ്റ്റിലായത്. വിവാഹ തട്ടിപ്പിന് ഇരയായ മുഹമ്മദ് അൽത്താഫ് മിർ എന്ന യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ജൂലൈ അഞ്ചിനായിരുന്നു ഷഹീൻ അഖ്തറിനെതിരെ ആദ്യ പരാതി ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയതോടെ നിരവധി യുവാക്കൾ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. തട്ടിപ്പിനിരയായ മറ്റ് പുരുഷന്മാരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
അതേസമയം തട്ടിപ്പിനിരയായ ബുദ്ഗാം സ്വദേശി മിർ എന്ന യുവാവ് ഷഹീനിനെ പരിചയപ്പെട്ടത് ഒരു ഇടനിലക്കാരൻ മുഖേനയാണെന്ന് വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് നാല് മാസം ഒരുമിച്ച് താമസിച്ചതിന് ശേഷമായിരുന്നു യുവതി പണവും സ്വർണാഭരണങ്ങളുമായി മുങ്ങിയത്. മിർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബുഗ്ദാം പോലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് ജൂലൈ 14ന് പ്രതി അറസ്റ്റിലായി. ഷഹീൻ വിവാഹം കഴിട്ട 12 പേരിൽ നിന്നും പണവും സ്വർണാഭരണങ്ങളും കൈക്കലാക്കിയിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
Comments