കണ്ണൂർ: കാലാങ്കിയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. മേലോത്തുംകുന്ന് മേഖലകളിലെ കൃഷിയിടങ്ങൾ പാടെ നശിപ്പിച്ച നിലയിലാണ്. സർക്കാരിന്റെ ഭാഗത്ത് നിന്ന് അവഗണന മാത്രമാണെന്നാണ് കർഷകർ പറയുന്നത്. കാട്ടാനക്കൂട്ടം നാട്ടിൽ ഇറങ്ങിയതോടെ പ്രദേശവാസികൾ ഭയത്തിലാണ്.
രാത്രി കാലങ്ങളിൽ മേലോത്തുംകുന്ന് മേഖലകളിലെ ജനങ്ങൾ പുറത്തിറങ്ങാറില്ല. ഇരുട്ടു മൂടിയ വഴികളിൽ ആനയുടെ രൂപത്തിൽ മരണം പതിയിരിപ്പുണ്ടാകാം. പരാതിയുമായി വനം വകുപ്പ് ഉദ്യോഗസ്ഥരെ സമീപിക്കുമ്പോൾ വാഹനമില്ലെന്നാണ് മറുപടി.
സർക്കാരിന്റെ ഭാഗത്ത് നിന്ന് അവഗണന മാത്രമാണെന്നാണ് കർഷകരും പറയുന്നത്. നിലവിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുത വേലികൾ പുതുക്കി പണിത് കൃഷിയിടങ്ങൾ സംരക്ഷിക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. ഇനിയും സർക്കാർ കണ്ണ് തുറന്നില്ലെങ്കിൽ പ്രതിഷേധിക്കാൻ തന്നെയാണ് കർഷകരുടെ തീരുമാനവും.
Comments