ഡൽഹി: 2015-16, 2019-21 വർഷ കാലയളവിൽ 13.5 കോടി ജനങ്ങൾ ഇന്ത്യയിൽ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി നീതി അയോഗ് ചെയർമാൻ സുമൻ ബെറി. ഇത് സംബന്ധിച്ച റിപ്പോർട്ടും അദ്ദേഹം പുറത്തുവിട്ടു. ദേശിയ കുടുംബാരോഗ്യ സർവേയുടെ അടിസ്ഥാനത്തിൽ നടത്തിയ ദേശീയ ദാരിദ്ര്യ സൂചികയുടെ രണ്ടാം പതിപ്പിലാണ് രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞതായി കണ്ടെത്തിയത്. ഇന്ത്യയുടെ പുരോ?ഗതിയെയാണ് സർവേ ഫലം അടയാളപ്പെടുത്തുന്നത്.
2021 നവംബറിൽ ആരംഭിച്ച ഇന്ത്യയുടെ ദേശീയ ദാരിദ്ര്യ സൂചികയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പുതിയ കണക്കുകൾ. ആഗോള രീതിശാസ്ത്രവുമായി പൊരുത്തപ്പെടുന്ന രീതിശാസ്ത്രമാണ് ഇതിനായി പിന്തുടർന്നിരിക്കുന്നത്. ഗ്രാമീണ മേഖലകളിലെ ദാരിദ്ര്യം 32.59 ശതമാനത്തിൽ നിന്ന് 19.28 ശതമാനമായി കുറഞ്ഞതായാണ് റിപ്പോർട്ട്. ദരിദ്രരുടെ എണ്ണത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലാണ് (3.43 കോടി). തൊട്ടുപിന്നിലായി ബിഹാർ, മദ്ധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ്.
ശുചിത്വം, പോഷകാഹാരം, പാചക ഇന്ധനം, സാമ്പത്തികം, കുടിവെള്ളം, വൈദ്യുതി എന്നിവയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിച്ച ശ്രദ്ധയാണ് രാജ്യത്തിന്റെ പുരോഗതിയ്‌ക്ക് വഴിയൊരുക്കിയത്. എല്ലാ 12 പാരാമീറ്ററിലും ദാരിദ്രരുടെ എണ്ണത്തിൽ ശ്രദ്ധേയമായ കുറവ് കാണിച്ചു. പോഷൻ അഭിയാൻ, അനീമിയ മുക്ത് ഭാരത് തുടങ്ങിയ മുൻനിര പരിപാടികൾ ആരോഗ്യ രംഗത്തെ കുറവുകൾ പരിഹരിച്ചു.
Comments