ജനപ്രിയ നേതാവിന് ആദരാഞ്ജലികൾ അർപ്പിച്ച് മുൻ എംപിയും നടനുമായ സുരേഷ് ഗോപി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നിരവധി ദേശീയ നേതാക്കളും ചലചിത്ര രംഗത്തെ പ്രമുഖ താരങ്ങളും അനുശോചനം അറിയിച്ചിട്ടുണ്ട്. ദിലീപ്, സുരാജ് വെഞ്ഞാറാമൂട്, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും ഫേസ്ബുക്ക് കുറിപ്പിലൂടെ അനുശോചിച്ചു.
ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിയ്ക്കും. ദർബാർ ഹാളിലും, കെപിസിസിയിലും, ജഗതിയിലെ പുതുപ്പള്ളി ഹൗസിലും പൊതുദർശനം ഉണ്ടായിരിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് പുതുപ്പള്ളി പള്ളിയിൽ സംസ്കാരചടങ്ങുകൾ നടക്കും.
Comments