ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് റോഡരികിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെയാണ് അപകടത്തിൽപ്പെട്ട് അരമണിക്കൂറിലേറെ റോഡിൽ കിടന്നത്. ചേർത്തല സ്വദേശിയായ ഇരുപതകാരൻ ശ്രീഭാസ്‌കർ ആണ് മരിച്ചത്.
ദേശീയ പാതയിൽ ചേർത്തല ഒറ്റപ്പുന്നയ്‌ക്കും റെയിൽവേ സ്റ്റേഷനും മദ്ധ്യേ ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. യുവാവ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിൽ നിന്ന് തെറിച്ച് വീണ് റോഡരികിൽ കിടന്ന ശ്രീഭാസ്‌കറിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് ആരും തയ്യാറായില്ല. അരമണിക്കൂറിന് ശേഷം പട്ടണക്കാട് സ്വദേശി രജീഷ്‌കുമാറിന്റെ ആംബുലൻസിലാണ് പോലീസിന്റെ സഹായത്തോടെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം കൊട്ടിയെ എൻഎസ്എസ് കോളേജിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയാണ് ശ്രീഭാസ്‌കർ.
Comments