മൂന്ന് വയസുകാരിയുടെ കൈയിൽ ഇരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുണ്ട പതിച്ച് ഒരു വയസുള്ള സഹോദരിയ്ക്ക് ദാരുണാന്ത്യം. യുഎസിലെ കാലിഫോർണിയയിൽ ആയിരുന്നു നിർഭാഗ്യകരമായ സംഭവം നടന്നത്. സാൻ ഡീഗോ കൗണ്ടിലെ ഫാൾബ്രൂക്കിൽ നിന്നാണ് അപകടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പോലീസിന് ലഭിച്ച ഫോൺകോളിന്റെ അടിസ്ഥാനത്തിലാണ് സംഭവസ്ഥലത്തേക്ക് അധികൃതർ എത്തിയത്. ഒരു കുട്ടിയായിരുന്നു ഫോണിൽ ബന്ധപ്പെട്ടതെന്ന് പോലീസ് പറയുന്നു. കുട്ടി സ്വന്തം വീട്ടിൽ നിന്ന് തന്നെയാണ് തോക്ക് കൈക്കലാക്കിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പോലീസ് എത്തുമ്പോൾ കുട്ടിയെ തലയ്‌ക്ക് പരിക്കേറ്റ നിലയിലായിരുന്നു കണ്ടെത്തിയത്. ഉടൻ തന്നെ ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 8.30-ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Comments