കണ്ണൂർ: ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് മട്ടന്നൂർ മഹാദേവ ക്ഷേത്ര കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൂട്ടുകാർക്കൊപ്പം മറുകരയിലേയ്ക്ക് നീന്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ഭവിനയ് കൃഷ്ണയാണ് (15) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൈപിടിച്ച് ഉയർത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കൈവിട്ട് മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് സമീപവാസികൾ കുളത്തിൽ തിരച്ചിൽ നടത്തി. വിദ്യാർത്ഥിയെ കരയ്ക്കെടുത്ത ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി ഇന്ന് വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ ഉച്ചയോടെ മട്ടന്നൂരിൽ എത്തിക്കും. തുടർന്ന് മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലും ശേഷം വീട്ടിലും പൊതുദർശനത്തിന് വയ്ക്കും.
Comments