കൊച്ചി: എറണാകുളത്ത് സ്കൂൾ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കണ്ണമാലി പുത്തൻത്തോട് ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഫ്രാൻസീസി(16)നെയാണ് കുത്തി പരിക്കേൽപ്പിച്ചത്. കേസിൽ പള്ളിയോട് സ്വദേശികളായ മൂന്നു പേർ പിടിയിലായി. ഇതിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണ്.
പള്ളിത്തോട് സ്വദേശികളായ പുന്നക്കൽ വീട്ടിൽ പോളിന്റെ മകൻ അമലേഷ് (19) പുത്തൻപുരക്കൽ വീട്ടിൽ യേശുദാസിന്റെ മകൻ ആഷ്ബിൻ (18) എന്നിവരെയാണ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയ്ക്കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമിച്ചതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
മട്ടാഞ്ചേരി അസ്സിസ്റ്റന്റ് കമ്മീഷണർ കെ ആർ മനോജിന്റെ നേതൃത്വത്തിൽ കണ്ണമാലി പോലീസ് ഇൻസ്പെക്ടർ രാജേഷ് എസ്, സബ് ഇൻസ്പെക്ടർ നവീൻ, എ.എസ് ഐ മാരായ ഫ്രാൻസിസ്, സുനിൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രൂപേഷ് ലാജോൺ, അഭിലാഷ്, സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, മുജീബ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Comments