തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ വർദ്ധിച്ചു. 400 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചിരിക്കുന്നത്. ഇതോടുകൂടി ഒരു പവൻ സ്വർണത്തിന്റെ വില 44,480 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 5,560 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ദിവസം 80 രൂപയായിരുന്നു വർദ്ധിച്ചത്.
അന്താരാഷ്‌ട്ര സ്വര്‍ണവിപണിയിലെ വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണവിപണിയെയും ബാധിക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയും വർദ്ധിച്ചു. ഒരു ഗ്രാം വെള്ളിക്ക് 82 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 656 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 82,000 രൂപയുമാണ് വില.
Comments