മുംബൈ: സീരിയൽ ഷൂട്ടിംഗ് സെറ്റിനുള്ളിൽ പുള്ളിപ്പുലി ഇറങ്ങി. മുംബൈയിലെ സബർബൻ ഗോരേഗാവിലെ സ്റ്റുഡിയോയിലായിരുന്നു പുലി ഇറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സ്റ്റുഡിയോയിൽ പുള്ളിപ്പുലിയെ കണ്ടതിനെ തുടർന്ന് പരിഭ്രാന്തരായ പ്രവർത്തകർ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കൂടാതെ സെറ്റിന്റെ സമീപത്തുനിന്നായി ഭാഗികമായി ഭക്ഷിച്ച നിലയിൽ നായയുടെ ജഡവും കണ്ടെത്തി. എന്നാൽ സെറ്റിലെത്തിയ പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.
അതേസമയം സെറ്റിനുള്ളിൽ കയറിയ പുള്ളിപ്പുലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പുള്ളിപ്പുലികളുടെ കേന്ദ്രമായ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന് സമീപത്താണ് സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്.
Comments