ലക്നൗ : പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആതിഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്തയ്‌ക്കെതിരായ തിരച്ചിൽ ശക്തമാക്കി യുപി പോലീസ് . അഞ്ച് മാസത്തോളമായി ഒളിവിൽ കഴിയുന്ന ഷൈസ്തയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികമായി നൽകാനാണ് തീരുമാനം . ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടാകും.
നിലവിൽ 50,000 രൂപയാണ് ഷൈസ്തയെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്കുള്ള പ്രതിഫലം. അഷ്റഫിന്റെ ഭാര്യ സൈനബ, സഹോദരി ആയിഷ എന്നിവരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്കും പാരിതോഷികം പ്രഖ്യാപിക്കാനുള്ള ഒരുക്കം നടക്കുന്നുണ്ട്. ഉമേഷ് പാൽ കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലാണ്.പ
ല സ്ഥലങ്ങളിലായി ഷൈസ്തയുടെ ലൊക്കേഷൻ ലഭിച്ചതിനെ തുടർന്ന് എസ്ടിഎഫും എസ്ഒജിയും റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഹത്വയിൽ അഷ്‌റഫിന്റെ ബന്ധുക്കൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്‌ടിഎഫ് എത്തിയിരുന്നു.
Comments