ന്യൂഡൽഹി : ചന്ദ്രയാൻ 3 ന്റെ വിജയത്തിനായി ഉജ്ജയിനി കുന്ദേശ്വർ മഹാദേവ ക്ഷേത്രത്തിൽ 40 ദിവസം നീണ്ടു നിൽക്കുന്ന പൂജകൾ . സാന്ദീപനി ആശ്രമത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീ കുന്ദേശ്വർ മഹാദേവ ക്ഷേത്രത്തിൽ വെള്ളിയാഴ്ച പ്രത്യേക പൂജകൾക്ക് തുടക്കമായി . അഭിഷേകം ഉൾപ്പെടെയുള്ള ചടങ്ങുകളാണ് നടക്കുന്നത് .
ക്ഷേത്രത്തിൽ നന്ദിയുടെ വിഗ്രഹത്തിന് മുന്നിൽ ചന്ദ്രയാൻ മാതൃക സ്ഥാപിച്ചാണ് പൂജ നടത്തുന്നതെന്ന് പണ്ഡിറ്റ് ശൈലേഷ് വ്യാസ് പറഞ്ഞു. ഏകദേശം 40 ദിവസത്തിന് ശേഷം ചന്ദ്രയാൻ ചന്ദ്രന്റെ ദക്ഷിണ പ്രതലത്തിൽ ഇറങ്ങും. വിജയകരമായ ലാൻഡിംഗിനായി ഈ നാല്പത് ദിവസവും പ്രത്യേക പൂജകൾ നടത്താനാണ് തീരുമാനം.
ഐഎസ്ആർഒ മേധാവി ഡോ. സോമനാഥ് മെയ് 24ന് ഉജ്ജയിനിൽ എത്തിയിരുന്നു. മഹാകാലേശ്വര് അടക്കം മറ്റ് ക്ഷേത്രങ്ങളും അദ്ദേഹം സന്ദർശിച്ചിരുന്നു. ശ്രീ കുന്ദേശ്വര് മഹാദേവ ക്ഷേത്രത്തിലും അദ്ദേഹം എത്തിയിരുന്നു. ചന്ദ്രയാൻ 3 ന്റെ വിജയത്തിനായാണ് അന്ന് ക്ഷേത്രത്തിൽ പ്രത്യേക ആരാധനകൾ നടത്തിയതെന്നും ശൈലേഷ് വ്യാസ് പറഞ്ഞു.
Comments