ന്യൂഡൽഹി: ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മാണ്ഡി എംപിയുമായ പ്രതിഭ സിംഗും, സംസ്ഥാന കായിക മന്ത്രി വിക്രമാദിത്യ സിംഗും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ പ്രളയബാധിത പ്രതിസന്ധി ചർച്ച ചെയ്യാമാണ് ഇരുവരും എത്തിയതെന്നാണ് റിപ്പോർട്ട്.
കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭാ സിംഗ്, സംസ്ഥാന മന്ത്രി വിക്രമാദിത്യ സിംഗ് എന്നിവർ ഡൽഹിയിലെ മന്ത്രിയുടെ വസതിയിലെത്തി കാണുകയായിരുന്നു. ഹിമാചൽ പ്രദേശിലെ പ്രളയത്തിലുണ്ടായ നാശ നഷ്ടത്തിന്റെ റിപ്പോർട്ട് മന്ത്രിയുമായി പങ്കുവെച്ചു. കനത്ത മഴയിലും പ്രളയിത്തിലും സംസ്ഥാനത്ത് നിരവധി റോഡുകൾ തകർന്നിരുന്നു ഇതിന് കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന് ഇരുവരും കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചു.
കനത്ത വെള്ളപ്പൊക്കത്തിൽ 54 റോഡുകൾ തകർന്നുവെന്നും ഇത് പുനർനിർമിക്കുന്നതിന് 2023-24 വർഷത്തിൽ പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്വൈ) പ്രകാരം 599.13 ലക്ഷം രൂപ അനുവദിക്കണമെന്നുമാണ് ഇരുവരും കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചത്. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് നിയമത്തെ അനുകൂലിക്കുന്നതായി നിലപാട് സ്വീകരിച്ച് കോൺഗ്രസ് നേതാവാണ് വിക്രമാദിത്യ സിംഗ്.
Comments