തിരുവനന്തപുരം: കഴിഞ്ഞ ദിവസം എൻഐഎ പിടികൂടിയ മലയാളി ഭീകരൻ ആഷിഫ് ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നതിന് വേണ്ടി പണം മോഷ്ടിച്ചിരുന്നതായി കണ്ടെത്തൽ. തൃശൂർ മതിലകം സ്വദേശിയായ ആഷിഫിനെ ഇന്നലെ തമിഴ്നാട്ടിൽ നിന്നായിരുന്നു അന്വേഷണ സംഘം പിടികൂടിയത്. അടുത്തിടെ കേരളത്തിൽ നടന്ന കവർച്ചയിലും സ്വർണക്കടത്തിലും പ്രതിക്ക് പങ്കുണ്ടെന്ന് എൻഐഎ അറിയിച്ചു. നിലവിൽ ആഷിഫിനെ ഒരാഴ്ചത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ടെലട്രാമിൽ പെറ്റ് ലവേർസ് (Pet Lovers) എന്ന ഗ്രൂപ്പുണ്ടാക്കിയാണ് മോഷണ സംഘത്തിലേക്ക് ഇയാൾ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷമാണ് ആഷിഫും സംഘവും സത്യമംഗലം വന മേഖലയിലെ വീട്ടിൽ ഒളിച്ചത്. ഈ വനത്തിൽ നിന്നാണ് എൻഐഎ പ്രതികളെ പിടികൂടിയത്. മറ്റൊരു കൊലക്കേസിലും പ്രതിയാണ് ആഷിഫ്. കൂടാതെ, ഇയാൾ പാലക്കാട് എടിഎമ്മിലേക്കുള്ള പണം തട്ടിയ സംഭവത്തിലും പങ്കുണ്ടെന്ന് സൂചനകളുണ്ട്. സംഘത്തിലെ മറ്റൊരു പ്രതിക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. കൊച്ചി എൻഐഎ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. സംഘം ഒരു പൊതുമേഖലാ ബാങ്കിലും ഒരു സംഹകരണ സംഘത്തിലും ഒരു ജ്വല്ലറിയിലും മോഷണം നടത്താൻ വൻ കവർച്ചാ പദ്ധതി തയ്യാറാക്കിയിരുന്നു.
മോഷണങ്ങളിലൂടെ ഭീകര പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനായിരുന്നു ലക്ഷ്യം. 36-കാരനായ ആഷിഫ് കഴിഞ്ഞ മൂന്ന് മാസമായി എൻഐഎയുടെ നിരീക്ഷണത്തിലാണ്. സത്യമംഗലം വനമേഖലയിലെ ഭവാനിസാഗർ പ്രദേശത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു വരികയായിരുന്നു പ്രതി. എടിഎം കവർച്ച, ഓൺലൈൻ ബാങ്ക് തട്ടിപ്പ് തുടങ്ങി നിരവധി കവർച്ചകളാണ് പ്രതി ആസൂത്രണം ചെയ്തിരുന്നത്. പാടൂരിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളെന്നും വിവരമുണ്ട്.
Comments