ന്യൂഡൽഹി: ട്രെയിനുകളിലെ ജനറൽ കംപാർട്ട്മെന്റ് യാത്രക്കാർക്ക് ഏറ്റവും ചിലവ് കുറഞ്ഞ നിരക്കിൽ ഭക്ഷണത്തിനും വെള്ളത്തിനുമായി പ്രത്യേക കൗണ്ടറുകൾ തുറക്കാനൊരുങ്ങി റെയിൽവേ. ഐആർസിടിസിയുടെ പ്രത്യേക കൗണ്ടറുകൾ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിലാണ് തുറക്കുന്നത്. തിരുവനന്തപുരം ഉൾപ്പെടെ 64 സ്റ്റേഷനുകളിലാണ് കൗണ്ടറുകൾ തുടങ്ങുക.
20 രൂപയ്ക്ക് പൂരിബജിയും അച്ചാർ കിറ്റും. ഊണ്, ബജി, മസാലദോശ തുടങ്ങിയവയിൽ ഏതെങ്കിലും 50 രൂപയ്ക്കും മൂന്ന് രൂപയ്ക്ക് വെള്ളവും യാത്രക്കാർക്ക് ലഭ്യമാകും. തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിലിലും പാലക്കാട് ഡിവിഷനിൽ മംഗളൂരു ജംഗ്ഷനിലും കൗണ്ടറുകളുണ്ടാകും. പരീക്ഷണം നടത്തി വിജയിക്കുകയാണെങ്കിൽ ഘട്ടം ഘട്ടമായി എല്ലാ സ്റ്റേഷനുകളിലും കൗണ്ടറുകൾ നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
Comments