ന്യൂഡൽഹി: ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. ബിടെക് വിദ്യാർത്ഥിയായ സാക്ഷം പ്രുതി(24) ആണ് മരിച്ചത്. രോഹിണിയിലെ ജിംപ്ലെക്സ് ഫിറ്റ്നസ് സെന്ററിൽ വ്യായാമം ചെയ്യുന്നതിനിടെ ആയിരുന്നു ഇയാൾക്ക് ഷോക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. വ്യായമത്തിനിടെ അപകടത്തിൽപ്പെട്ടെങ്കിലും മരണകാരണം വ്യക്തമായിരുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണ കാരണം വ്യക്തമായത്. സംഭവത്തിൽ ജിം മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
Comments