ബെംഗളൂരു: ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തിലെ മുഖ്യസൂത്രധാരൻ അഫ്ഗാസ്ഥാനിലെന്ന് റിപ്പോർട്ട്. ബെംഗളൂരുവിനെ സുൽത്താൻപാളയ സ്വദേശിയും ആടുവിൽപ്പനക്കാരനുമായ മുഹമ്മദ് ജുനൈദ് എന്നായാളെ കുറിച്ചുള്ള നിർണായക വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. ലഷ്കർ-ഇ-ത്വയ്ബ ഭീകരനായ ഇയാൾ നിലവിൽ അഫ്ഗാനിലാണെന്നാണ് വൃത്തങ്ങൾ പറയുന്നത്. അഫ്ഗാൻ അതിർത്തി പ്രദേശങ്ങളിൽ നിന്നാണ് ഇയാൾ ഇന്ത്യയിലെ ഭീകരവാദ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. വർഷങ്ങളായി ഇയാൾ ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുന്നു. ഭീകരസംഘടനയായ ലഷ്കർ-ഇ-ത്വയ്ബയിലെ സജീവ പ്രവർത്തകനാണ് ഇയാളെന്നും ബെംഗളൂരുവിലുള്ള കൂട്ടാളികൾക്ക് നിർദ്ദേശം നൽകുന്നതായും വൃത്തങ്ങൾ വ്യക്തമാക്കി.
2021-ൽ ഇന്ത്യയി ൽ നിന്ന് കടന്നുകളഞ്ഞയാളാണ് ജുനൈദ്. നിലവിൽ കർണാടക പോലീസ് ഇയാളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇന്റർപോളിന് കൈമാറിയതായാണ് വിവരം. 2017-ൽ നൂർ മുഹമ്മദ് എന്നയാൾ ഭാര്യയുടെ മുന്നിൽ വെച്ച് ജുനൈദിനെ അർദ്ധ നഗ്നനാക്കി ക്രൂരമായി മർദ്ദിച്ചു. സാമ്പത്തിക തർക്കമായിരുന്നു മർദ്ദനത്തിന് പിന്നിലെ കാരണം. ഇതിന് പ്രതികാരമായി ജുനൈദും കൂട്ടരും നൂർ മുഹമ്മദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഈ കേസിൽ ഇയാൾ അടക്കം 21 പേർ അറസ്റ്റിലായിരുന്നു. ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ തടിയന്റവിട നസീറുമായി ജുനൈദ് പരിചയത്തിലാകുന്നത്. ഇയാളാണ് ജുനൈദിനെ ഭീകരപ്രവർത്തന ആശയങ്ങളിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. പിന്നീട് 2019-ൽ ജാമ്യം ലഭിച്ച പുറത്തിറങ്ങിയ ജുനൈദ് ഭീകരപ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു. തുടർന്ന് 2021-ൽ ഭീകരവാദബന്ധങ്ങൾ ഉപയോഗിച്ചാണ് ഇയാൾ ഇന്ത്യയിൽ നിന്ന് അഫ്ഗാനിലേക്ക് കടന്നതെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്.
#BengaluruTerrorPlot is becoming more intriguing as Central City Crime Branch sleuths have recovered 4 ready to use hand grenades from the residence of the suspected terrorists who have been arrested.
Sources revealed that the terror elements wanted to strike #Bengaluru on or… pic.twitter.com/wTvrWwoNuw
— IANS (@ians_india) July 20, 2023
“>
ബെംഗളൂരുവിൽ ഭീകരാരക്രമണത്തിന് പദ്ധതിയിട്ട അഞ്ച് പേരെയാണ് കർണാടക ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സയ്യിദ് സുഹൈൽ, ഉമർ, മുഹാതാസിർ, സാഹിദ് എന്നിവരാണ് പിടിയിലായത്. പത്തംഗ സംഘമാണ് സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നത്. തടിയന്റവിട നസീറായിരുന്നു ആക്രമണത്തിന്റെ സൂത്രധാരൻ. ബെംഗളൂരു നഗരമൊട്ടാകെ കത്തി ചാമ്പലാക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. നിഹരവധി ആയുധങ്ങളാണ് സംഘത്തിന് പക്കൽ നിന്നും പോലീസ് കണ്ടെടുത്തത്.
Comments