ഇസ്ലാമാബാദ് : പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തി സൈനികൻ .തെർമൽ പവർ കോളനിയിലെ തെർമൽ സെക്യൂരിറ്റി സർജൻറ് ഇജാസിന്റെ മക്കളായ ഫാത്തിമ (7), സഹ്റ (8), ആരീഷ (11) എന്നിവരെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത് . സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ബാസിതിനെ പോലീസ് അറസ്റ്റ് ചെയ്തു .
ബാസിത് തന്റെ മൂന്ന് സഹോദരിമാരെ കൊലപ്പെടുത്തുകയും പിന്നീട് ആളൊഴിഞ്ഞ ക്വാർട്ടേഴ്സിലേക്ക് മൃതദേഹം കൊണ്ട് വന്ന് ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് സിറ്റി ഡിഎസ്പി റെഹാൻ റസൂൽ അഫ്ഗാൻ പറഞ്ഞു. പ്രതിയെ പബ്ജി ഗെയും സ്വാധീനിച്ചതായും സഹോദരിമാരെ കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിച്ചതായും റെഹാൻ റസൂൽ അഫ്ഗാൻ പറഞ്ഞു.
സഹോദരിമാരെ കാണാനില്ലെന്ന് ബാസിത് തന്നെയാണ് പോലീസിനെ വിളിച്ചത് . തുടർന്ന് സംഘത്തോടൊപ്പം തിരച്ചിൽ നടത്തുകയും ചെയ്തു. ഇതിനിടെ സംശയം തോന്നി ചെയ്ത ചോദ്യം ചെയ്യലിലാണ് ബാസിത് പിടിയിലായത് .
Comments