കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയിലേക്ക് ആയുധങ്ങളുമായി അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഷെയിഖ് നൂർ ആലം എന്നയാളാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ ‘രക്തസാക്ഷി ദിന’ റാലി നടക്കുന്ന ദിവസത്തിലാണ് ഇത്.
ഇയാളുടെ പക്കൽ നിന്നും കൈത്തോക്കും കത്തിയും നിരോധിത സാധനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ കൈവശമുണ്ടായിരുന്ന വിവിധ ഏജൻസികളുടെ തിരിച്ചറിയൽ രേഖകളും സഞ്ചരിച്ചിരുന്ന വാഹനത്തിൽ പോലീസ് സ്റ്റിക്കർ പതിപ്പിച്ചതും പോലീസിന് സംശയത്തിന് ഇടയാക്കി. ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണെന്നും ഇയാൾ മദ്യപിച്ചിരുന്നതായും കൊൽക്കത്ത പോലീസ് കമ്മീഷണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments