ലക്നൗ : രാജ്യത്തെ പ്രമുഖ സ്വകാര്യ സർവ്വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപന ഗ്രൂപ്പുകളെയും ഉത്തർപ്രദേശിൽ നിക്ഷേപം നടത്താൻ ക്ഷണിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . അവർക്ക് എല്ലാ സുരക്ഷയും , സാധ്യമായ സഹായവും പുതിയ സർവകലാശാലകൾ സ്ഥാപിക്കുന്നതിനായി നൽകുമെന്നും യോഗി പറഞ്ഞു.
ബേസിക് ആൻഡ് സെക്കൻഡറി എഡ്യൂക്കേഷൻ കൗൺസിൽ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .ചാൻസലർമാർ, വൈസ് ചാൻസലർമാർ, ഡയറക്ടർമാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ, ഇന്ത്യയിലെ പ്രമുഖ സ്വകാര്യ സർവ്വകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ എന്നിവരെയും ചടങ്ങിലേയ്‌ക്ക് ക്ഷണിച്ചിരുന്നു .
വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന നിക്ഷേപം ഒരിക്കലും പാഴാകില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു: യുവജനസംഖ്യ കൂടുതലുള്ള ഉത്തർപ്രദേശിലെ വിദ്യാഭ്യാസ മേഖലയിൽ മികച്ച അവസരങ്ങളുണ്ടായിരുന്നു. സ്വകാര്യമേഖല ഈ അവസരം പ്രയോജനപ്പെടുത്തണം.രാജ്യത്തിന്റെ ആത്മീയ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന യുപി പുരാതന കാലം മുതൽ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments