ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദു വ്യവസായിയുടെ മൂന്ന് പെണ്മക്കളെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി . സിന്ധ് പ്രവിശ്യയിലെ ഹിന്ദു വ്യവസായിയായ ലീലാ റാമിന്റെ മകളായ ചാന്ദ്നി, റോഷ്നി, പരമേഷ് കുമാരി എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്തത് . പിന്നാലെ മൂവരെയും മുസ്ലീം യുവാക്കളെ കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു.
“പിർ ജാവേദ് അഹമ്മദ് ഖാദ്രി എന്നയാളാണ് മതപരിവർത്തനം നടത്തിയത്, മുസ്ലീം പുരുഷന്മാരെ കൊണ്ട് ആ പെൺകുട്ടികളെ വിവാഹവും കഴിപ്പിച്ചു,” പാകിസ്ഥാൻ ദരേവാർ ഇതേഹാദ് തലവൻ ശിവ കാച്ചി പറഞ്ഞു.
.തന്റെ സംഘടന നിരവധി പരാതികൾ നൽകിയിട്ടും, പോലീസും അധികാരികളും കുറ്റവാളികളെ പിടികൂടാത്തതിനാൽ ഹിന്ദു പെൺകുട്ടികളുടെ നിർബന്ധിത മതപരിവർത്തനം പ്രശ്നമായി തുടരുകയാണെന്നും കാച്ചി പറഞ്ഞു.
സീമ ഹൈദർ സംഭവത്തിനു ശേഷം ഹിന്ദു സമൂഹത്തിനു നേരെയുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ടെന്നും കാച്ചി പറഞ്ഞു.ഈ സംഭവത്തിന്റെ പേരിൽ ഹിന്ദുക്കളോട് പ്രതികാരം ചെയ്യുമെന്ന് നിരവധി ഭീഷണികളും ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞയാഴ്ച, സിന്ധ് പ്രവിശ്യയിലെ കാഷ്മോർ പ്രദേശത്തെ ഹിന്ദുക്കളുടെ വീടുകൾക്കൊപ്പം ഹിന്ദു ക്ഷേത്രത്തിന് നേരെയും റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു.
ഇപ്പോൾ മിർപുർഖാസ്, കാഷ്മോർ, തർപാർക്കർ, ഘോട്ട്കി, സുക്കൂർ, ഉമർകോട്ട്, സംഗാർ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും സുരക്ഷയ്ക്കായി ഹിന്ദു പോലീസുകാരെ അയച്ചിട്ടുണ്ട് ,” കാച്ചി പറഞ്ഞു.
Comments