തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാന നിധിയുടെ 14-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അർഹരായ കർഷകർക്ക് ജൂലൈ 27-ന് രണ്ടായിരം രൂപ ലഭ്യമാകും. പിഎം കിസാൻ യോജന പ്രകാരമുള്ള 14-ാം ഗഡു യോഗ്യരായ കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടായിരിക്കും പണം എത്തുക. ഏകദേശം 8.5 കോടി ഗുണഭോക്താക്കളാണ് 14-ാം ഗഡുവിന് അർഹരായിട്ടുള്ളത്.
പിഎം കിസാൻ യോജനയിൽ അർഹരായ കർഷകർക്ക് ഒരു ഗഡുവിൽ 2,000 രൂപ എന്ന കണക്കിലാണ് ലഭ്യമാകുക. വർഷത്തിൽ മൂന്ന് തവണ ഈ പണം കർഷകർക്ക് ലഭ്യമാകും. അതേസമയം, 2,000 രൂപ ലഭിക്കുന്നതിന് ഇ-കെവൈസി നിർബന്ധമാണെന്നുള്ള കാര്യം അർഹരായ കർഷകർ ശ്രദ്ധിക്കേണ്ടതാണ്. ഒടിപി അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി പിഎംകിസാൻ പോർട്ടലിൽ ലഭ്യമാണ് അല്ലെങ്കിൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഇകെവൈസിക്കായി അടുത്തുള്ള സിഎസ്സി കേന്ദ്രങ്ങളെ ബന്ധപ്പെടാവുന്നതാണ്. സംശയ നിവാരണത്തിന് പിഎംകിസാൻ ഹെൽപ്പ് ലൈൻ നമ്പറായ 155261 / 01124300606 എന്നതിൽ ബന്ധപ്പെടാവുന്നതാണ്.
Comments