ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചതിന് തന്നെ പുറത്താക്കിയ സർക്കാർ നടപടിയിൽ പ്രതികരിച്ച് റൂറൽ ഡെവലപ്മെന്റ് വകുപ്പ് മന്ത്രി രാജേന്ദ്ര സിംഗ്. പൊതുജനങ്ങൾ തനിക്കൊപ്പം നിൽക്കുന്നെും താൻ അവർക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. അശോക് ഗെഹ്ലോട്ട് തന്നെ പുറത്താക്കിയാലും ജയിലേക്ക് അയച്ചാലും ജീവിച്ചിരിക്കുന്ന കാലത്തോളം തനിക്ക് പറയാനുള്ളത് പറയുമെന്ന് രാജേന്ദ്ര സിംഗ് പറഞ്ഞു.
രാജസ്ഥാനിലെ സ്ത്രീകൾ സുരക്ഷിതരല്ല. സത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ രാജസ്ഥാൻ രാജ്യത്ത് തന്നെ ഒന്നാമതാണ്. സ്ത്രികൾക്ക് സുരക്ഷയൊരുക്കാൻ സർക്കാർ പരാജയപ്പെട്ടെന്നും രാജേന്ദ്ര സിംഗ് പറഞ്ഞു. സംസ്ഥാനത്ത് നിരവധി അഴിമതികളുണ്ടെന്നും അഴിമതികളാൽ രാജസ്ഥാൻ നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പോലീസിലും അഴിമതിയാണെന്നും അവർ കൈക്കൂലി വാങ്ങുന്ന തിരക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പൊതുജനങ്ങൾ എനിക്കൊപ്പം നിൽക്കും, ഞാൻ അവർക്ക് വേണ്ടി പ്രവർത്തിക്കും. അശോക് ഗെഹ്ലോട്ട് എന്നെ പുറത്താക്കിയാലും, ജയിലേക്ക് അയച്ചാലും, ജീവനുള്ള കാലത്തോളം എനിക്ക് പറയാനുള്ളത് പറയും. സംസ്ഥാനത്തെ സ്ത്രീകൾ സുരക്ഷിതരല്ല. സത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിൽ രാജസ്ഥാൻ ഒന്നാമതാണ്. സ്്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. വിഷയത്തിൽ എന്തെങ്കിലും ചെയ്യണമെന്നാണ് എനിക്ക് അശോക് ഗെഹ്ലോട്ട് സർക്കാരിനോട് ആവശ്യപ്പെടാനുള്ളത്. സംസ്ഥാനത്തെ പോലീസ് അഴിമതിക്കാരാണ്. അവർ ജനങ്ങളിൽ നിന്നും കൈക്കൂലി വാങ്ങുന്ന തിരക്കിലാണ്’ – രാജേന്ദ്ര സിംഗ് പറഞ്ഞു.
സംസ്ഥാനത്തെ സ്ത്രീ സുരക്ഷയും ക്രമസമാധാന നിലയും തകർന്നതായി സഭയിൽ ഉന്നയിച്ചതിനാണ് മന്ത്രിയെ പുറത്താക്കിയത്. മണിപ്പൂർ സംഭവത്തിൽ കോൺഗ്രസ് അംഗങ്ങൾ സഭയിൽ പ്രതിഷേധിച്ചപ്പോഴാണ് മന്ത്രി സർക്കരിനെ പ്രതസന്ധിയിലാക്കിയത്. മണിപ്പൂരിലേക്ക് നോക്കുന്നതിന് മുൻപ് സ്വന്തം സംസ്ഥാനത്തേക്ക് ശ്രദ്ധിക്കണമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. സഭയിലെ പ്രസ്താവനക്ക് പിന്നാലെ രാജേന്ദ്ര സിംഗിനെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കി. എന്നാൽ സർക്കാർ നടപടിയിൽ പ്രതിഷേധം കനക്കുകയാണ്. സത്യം വിളിച്ചു പറഞ്ഞതിന് മന്ത്രിയെ പുറത്താക്കിയത് ശരിയായില്ലെന്നും ബിജെപി ആെരോപിച്ചു.
കോൺഗ്രസ് സർക്കാർ സത്യതത്തിന്റെ വായും കണ്ണും ചെവിയും മറയ്‌ക്കുകയാണെന്ന് ബിജെപി നേതാവ് വസുന്ധര രാജെ സിന്ധ്യ വിമർശിച്ചു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ രാജസ്ഥാനാണ് ഒന്നാമതാണെന്നും രാജസ്ഥാനിലെ ക്രമസമാധാന നില തകർന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ് ആവശ്യപ്പെട്ടു.
Comments