ന്യൂഡൽഹി : ഡൽഹിയിലെ റെയിൽവേ ഭൂമി കൈയ്യേറി നിർമ്മിച്ച മസ്ജിദുയ്കൾ പൊളിച്ചു നീക്കണമെന്ന് കാട്ടി മസ്ജിദ് അധികൃതർക്ക് റെയിൽവേ നോട്ടീസ് അയച്ചു. പള്ളികളിലൊന്ന് ഡൽഹിയിലെ ബംഗാളി മാർക്കറ്റിലാണ്. ബബ്ബർ ഷാ മസ്ജിദാണ് രണ്ടാമത്തേത് . 15 ദിവസത്തിനകം കൈയേറ്റം നീക്കം ചെയ്യണമെന്ന് നോർത്തേൺ റെയിൽവേ രണ്ട് മുസ്ലീം പള്ളികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. മറിച്ചായാൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
2023 ജൂലൈ 22ന് നോർത്തേൺ റെയിൽവേ അഡ്മിനിസ്‌ട്രേഷൻ പുറപ്പെടുവിച്ച നോട്ടീസിൽ, “റെയിൽവേ ഭൂമി അനധികൃതമായി കൈയേറിയതായി പൊതുജനങ്ങളെ അറിയിക്കുന്നു. ഈ അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനകം റെയിൽവേയുടെ ഭൂമിയിൽ നിർമ്മിച്ച അനധികൃത കെട്ടിടം/ക്ഷേത്രം/മസ്ജിദ്/മസാർ എന്നിവ നിങ്ങൾ സ്വമേധയാ നീക്കം ചെയ്യണം. അല്ലാത്തപക്ഷം റെയിൽവേ അധികൃതർ നടപടി സ്വീകരിക്കും. റെയിൽവേ നിയമത്തിലെ വ്യവസ്ഥ പ്രകാരം അനധികൃത കയ്യേറ്റം നീക്കം ചെയ്യും. ഈ പ്രക്രിയയിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നിങ്ങൾ ഉത്തരവാദിയായിരിക്കും. റെയിൽവേ ഭരണകൂടം ഉത്തരവാദികളായിരിക്കില്ല.“ എന്നും പറയുന്നുണ്ട് .
ഈ വർഷം ഏപ്രിലിൽ ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസ് (എൽ ആൻഡ് ഡിഒ), ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി), സെൻട്രൽ പബ്ലിക് വർക്ക്സ് ഡിപ്പാർട്ട്‌മെന്റ് (സിപിഡബ്ല്യുഡി) എന്നിവയുടെ സംയുക്തമായി ബംഗാളി മാർക്കറ്റ് പള്ളിയുടെ ഒരു ഭാഗം തകർത്തിരുന്നു. ഈ പ്രവർത്തനത്തിനിടെ ഒരു മതിലും നീക്കം ചെയ്തു. ഏതാനും മാസങ്ങൾക്കുമുമ്പ് കയ്യേറ്റം നടത്തി നിർമ്മിച്ച മതിലാണ് അധികൃതർ നീക്കം ചെയ്തത് .
Comments