ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. റായ്ഗഡ് മണ്ണിടിച്ചിൽ, മഴക്കെടുതി, സംസ്ഥാനത്തെ വികസന-പുനർവികസന പദ്ധതികൾ എന്നിവയെപ്പറ്റി ഇരുവരും ചർച്ച ചെയ്തു.
ഞാനും കുടുംബവും പ്രധാനമന്ത്രിയെ കണ്ടു. അദ്ദേഹം ഞങ്ങൾക്ക് വേണ്ടി സമയം മാറ്റിവെച്ചു. അതിന് പ്രധാനമന്ത്രിയോട് നന്ദി പറയുന്നു. കൂടിക്കാഴ്ചയിൽ മഴക്കെടുതി, റായ്ഗഡ് മണ്ണിടിച്ചിൽ, സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ, മുംബൈയിലെ പുനർവികസന പദ്ധതികൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു- ഷിൻഡെ പറഞ്ഞു.
Comments