പനാജി: പ്രകൃതി സൗഹാർദപരമായി ഊർജം ഉൽപാദിപ്പിക്കുന്നതിനായി ഇന്ത്യ ഒരുപാട് പ്രയത്‌നിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഊർജ പരിവർത്തനത്തിൽ വലിയ ശ്രമങ്ങൾ നടത്തി രാജ്യം ശക്തമായി മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗോവയിൽ നടക്കുന്ന ജി 20 ഉച്ചക്കോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രകൃതി സൗഹാർദപരമായി വൈദ്യുത ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം ഒമ്പത് വർഷം കൊണ്ട് സർക്കാർ നേടിയെടുത്തു. 2030 ഓടെ 50 ശതമാനം പ്രകൃതി സൗഹാർദപരമായി വൈദ്യുതി ഉത്പാദിപ്പാക്കാൻ സർക്കാർ പദ്ധതിയിടുകയാണ്. നൂതനവും ചിലവ് കുറഞ്ഞതുമായ ഊർജ സംക്രമണത്തിനായി ലോകം ജി20 ഉച്ചക്കോടിയെ ഉറ്റുനോക്കുകയാണ്. 2030 ഓടെ ഫോസിൽ ഊർജ സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി ശേഷിയുടെ 50 ശതമാനം ലക്ഷ്യം കൈവരിക്കാൻ രാജ്യം പദ്ധതിയിടുകയാണ്. രാജ്യത്തെ ഊർജ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് അന്തർദേശീയ വൈദ്യുതി ശൃംഖലയിൽ പരസ്പര ബന്ധം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ഏറ്റവും ജനസംഖ്യയുള്ള രാജ്യവും അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയുമാണ് ഇന്ത്യയുടേത്’പ്രധാനമന്ത്രി വ്യക്തമാക്കി.
സാങ്കേതിക കുറവുകൾ ഇല്ലാതാക്കുന്നതിനും ഊർജ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ വഴികൾ നാം കണ്ടെത്തണം. നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കാനും ഹരിത നിക്ഷേപം ഉത്തേജിപ്പിക്കാനും ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സർക്കാർ സൃഷ്ടിക്കും. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇന്ത്യയിലെ 19 കോടി കുടുംബങ്ങൾക്ക് എൽപിജി കണക്ഷൻ നൽകിയിട്ടുണ്ട്. ഓരോ ഗ്രാമത്തെയും വൈദ്യുതിയുമായി ബന്ധിപ്പിക്കുക എന്ന ചരിത്രപരമായ ലക്ഷ്യം സർക്കാർ കൈവരിച്ചു. 2030 ഓടെ ഇന്ത്യയുടെ ആഭ്യന്തര ഇലക്ട്രിക് വാഹന വിപണി 10 ദശലക്ഷം വാർഷിക വിൽപ്പനയിലെത്തും. രാജ്യത്തെ പൗരന്മാരുടെ ചിന്തകളും പ്രവർത്തനങ്ങളും എപ്പോഴും ഭൂമിയെ സംരക്ഷിക്കാനും പ്രകൃതി സൗഹാർദപരമായ ഒരു ഭാവിയിലേക്ക് നീങ്ങാനും സഹായിക്കുന്നതായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments