മുംബൈ: മണ്ണിടിച്ചിലിൽ നാശം വിതച്ച റായ്ഗഡിലെ ഇർഷൽഗഡിൽ രക്ഷാപ്രവർത്തനവും തിരച്ചിലും തുടർന്ന് ദേശീയ ദുരന്ത നിവാരണ സേന. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. മരിച്ചവരിൽ 25 നാട്ടുകാരും 1 അഗ്നിശമന സേനാംഗവും ഉൾപ്പെടുന്നു.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് മുംബൈയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള റായ്ഗഡ് ജില്ലയിലെ ഖലാപൂർ തഹസിൽ കുന്നിൻ ചെരുവിൽ സ്ഥിതി ചെയ്യുന്ന വനവാസി ഗ്രാമത്തിൽ മണ്ണിടിച്ചിലുണ്ടായത്.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കഴിഞ്ഞ ദിവസം ദുരന്തസ്ഥലം സന്ദർശിച്ച് ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Comments