ന്യൂഡൽഹി: വിമാനത്താവളങ്ങൾക്കായുള്ള ഏവിയേഷൻ സെക്യൂരിറ്റി കൺട്രോൾ സെന്റർ ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹി, മുംബൈ, ബെംഗളൂരു, ജമ്മുകശ്മീർ, ശ്രീനഗർ, അമൃത്സർ എന്നിവ ഉൾപ്പെടെ രാജ്യത്തെ 134 ഓപ്പറേഷൻ വിമാനത്താവളങ്ങളിലാണ് ഏവിയേഷൻ സെക്യൂരിറ്റി കൺട്രോൾ സെന്റർ (എഎസ്സിസി) നടപ്പിലാക്കുന്നത്.
എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇവ പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. വർദ്ധിച്ചുവരുന്ന എയർ ട്രാഫിക്കും, സുരക്ഷാ സാഹചര്യവും, ഭീഷണിയും ഉടനടി പരിഹരിക്കുന്നതിനുള്ള കേന്ദ്രീകൃത നിരീക്ഷണമായാണ് സെന്ററുകൾ പ്രവർത്തിക്കുന്നത്.
ഡാറ്റാ സെന്റർ, ആർഡി ലാബ്, വാർ റൂം തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളും കൺട്രോൾ സെന്ററിൽ സജ്ജീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ തത്സമയ വിവരങ്ങൾ ശേഖരിക്കുന്നതിനും നീരീക്ഷിക്കുന്നതിനും ഇത് സഹായകമാണ്. ബോംബ് ഭീഷണി കോളുകൾ, പാക്സ് ക്ലിയറൻസ് സമയം, ക്യൂ മാനേജ്മെന്റ് സിസ്റ്റം തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏത് സാഹചര്യത്തിലും മുതിർന്ന ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറാൻ എഎസ്സിസി മുഖേന സാധിക്കുന്നതാണ്.
Comments