ന്യൂഡൽഹി: സൈനിക ഉദ്യോഗസ്ഥനെ അപകീത്തിപ്പെടുത്തിയ കേസിൽ 2 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് ഡൽഹി ഹൈക്കോടതി. പ്രതിരോധ ഇടപാടുകളിൽ അഴിമതി ആരോപിച്ച് വാർത്താപോർട്ടലായ തെഹൽക്ക നടത്തിയ ഒളിക്യാമറ ഓപ്പറേൻ അപകീർത്തികരമാണെന്ന് കാണിച്ചുകൊണ്ട് മേജർ ജനറൽ എം.എസ്. അലുവാലിയ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വിധി പ്രഖ്യാപിച്ചത്.
തെഹൽക്ക ഡോട്ട് കോമിന്റെ ഉടമകളായ ബഫലോ കമ്മ്യൂണിക്കേഷൻസ്, മുൻ എഡിറ്റർ ഇൻ ചീഫ് തരുൺ റിപ്പോർട്ടർമാരായ അനിരുദ്ധ ബഹാർ, മാത്യ,ു സാമുവൽ എന്നിവർച്ചേർന്ന് പണം നൽകാൻ കോടതി ആവശ്യപ്പെട്ടു.
പുതിയ പ്രതിരോധ സേനയിൽ ആയുധങ്ങളുടെയും മറ്റ് സാമഗ്രികളുടെയും ഇറക്കുമതിയിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് 2001 മാർച്ച് 13 നാണ് തെഹൽക്ക വാർത്ത പ്രസിദ്ധീകരിക്കുന്നത്. മേജർ ജനറൽ അലുവാലിയ 50,000 രൂപ കൈക്കൂലി വാങ്ങുന്നതായിട്ടാണ് വാർത്തയിൽ പരാമർശിച്ചിരിക്കുന്നത്. വാർത്തയെ തുടർന്ന് സൈന്യം അലുവാലിയക്കെതിരെ അന്വേഷണത്തിന് ഉത്തരവിറക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ കോടതിയിൽ മേജറിന് ക്ലീൻ ചിറ്റ് നൽകി.
സത്യസന്ധനായ ഉദ്യോഗസ്ഥനെ പൊതുമാദ്ധ്യമത്തിൽ വ്യാജ ആരോപണത്തിലൂടെ നാണം കെടുത്തുകയാണ് ചെയ്തതെന്നും 23 വർഷങ്ങൾക്ക് ശേഷം ഇതിൽ ഖേദം പ്രകടിപ്പിക്കുന്നതിൽ അർത്ഥമില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി ഉദ്യോഗസ്ഥന് 2കോടി രൂപ നൽകാൻ വിധിക്കുകയായിരുന്നു.
Comments