തിരുവനന്തപുരം; തലസ്ഥാനത്തെ വിവിധയിടങ്ങളില്‍ ആറും പത്തും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍.നേമം, വലിയതുറ പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് സംഭവം. പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പാപ്പനംകോട് ഒറ്റതെങ്ങുമൂട്, മേലാംകോട് സ്വദേശി മണികണ്ഠന്‍(43) ആണ് നേമം പോലീസിന്റെ പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
വലിയതുറ സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വേളാങ്കണ്ണി ജംഗ്ഷന്‍,ലൂര്‍ദ് മാതാ കുരിശടിക്ക് സമീപം പുതുവല്‍ പുരയിടത്തില്‍ സമീപം രാജു അറസ്റ്റിലായത്. ഒരാഴ്ചയ്‌ക്ക് മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. ആറുവയസുകാരിയെയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചത്. രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളെ റിമാന്‍ഡ് ചെയ്തു.
Comments