ലക്‌നൗ: ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങ് സംബന്ധിച്ച് സുപ്രധാന വിവരങ്ങൾ ചർച്ച ചെയ്തതായി രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ചമ്പത് റായ്. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ, ഒന്നാം നിലയുടെയും രണ്ടാം നിലയുടെയും പ്രവർത്തന അവോലകനം എന്നിവയും നടന്നു. രാമക്ഷേത്ര നിർമ്മാണ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദ്വിദിന അവലോകന യോഗത്തിലാണ് പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തത്.
നിർമ്മാണം പുരോഗമിക്കുന്ന രാമവിഗ്രഹം സംബന്ധിച്ച റിപ്പോർട്ടുകളും യോഗത്തിന്റെ രണ്ടാം ദിനമായ ഇന്ന് അവതരിപ്പിക്കും. പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്, തമിഴ്‌നാട് ഐഎഎസ് ഉദ്യോഗസ്ഥൻ എന്നിവരും യോഗത്തിന്റെ ഭാഗമായിരുന്നു. രാം ലല്ലയുടെ വിഗ്രഹം സ്ഥാപിക്കുന്നതിനായി ഏഴ് ദിവസം നീണ്ട് നിൽക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങാണ് സംഘടിപ്പിക്കുന്നതെന്ന് ട്രസ്റ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ട്രസ്റ്റ് ക്ഷണം അയക്കുമെന്നും അറിയിച്ചിരുന്നു.
ക്ഷേത്രത്തിൽ ദേവതമാരെ പ്രതിഷ്ഠിക്കുന്ന ചടങ്ങാണ് പ്രാണ പ്രതിഷ്ഠ. പുരണാങ്ങളെ അടിസ്ഥാനമാക്കിയാണ് രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന വിഗ്രഹങ്ഹളുടെ നിർമ്മാണം. ഒറ്റക്കല്ലിലാണ് വിഗ്രഹങ്ങളൊല്ലാം നിർമ്മിച്ചിരിക്കുന്നത്. അയോദ്ധ്യയെ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് ഉത്തർപ്രദേശ് സർക്കാർ.
Comments