ഇടുക്കി: തൊഴിലുറപ്പ് യൂണിയനായ സിഐടിയുവിന്റെ സമ്മേളനത്തിൽ പങ്കെടുക്കാത്തവരെയും പിരിവ് നൽകാത്തവരെയും ജോലിയിൽ നിന്നും
പുറത്താക്കുമെന്ന് പഞ്ചായത്തംഗം. ഇത് സംബന്ധിച്ച് സംസാരിക്കുന്ന സിപിഎം പഞ്ചായത്തംഗത്തിന്റെ ശബ്ദസന്ദേശം പുറത്ത്. ഈ സന്ദേശം തൊഴിലാളികളെ അറിയിക്കുന്ന, തൊഴിലുറപ്പ് പണിക്ക് മേൽനോട്ടം വഹിക്കുന്ന മേറ്റിന്റെ ഫോൺ സംഭാഷണവും പുറത്തുവന്നു.
ഏലപ്പാറ പഞ്ചായത്തിലെ 16–ാം വാർഡാlയ കോലാഹലമേട്ടിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം നടന്ന യൂണിയൻ സമ്മേളനത്തിൽ തന്റെ സൈറ്റിൽനിന്ന് 5 പേർ നിർബന്ധമായി പങ്കെടുക്കണമെന്നും 50 രൂപ വീതം പിരിവുണ്ടെന്നും മേറ്റ് ഫോണിലൂടെ പറയുന്നുണ്ട്. ഏലപ്പാറയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാത്തവർക്ക് തൊഴിലുറപ്പിൽ ഇനി മുതൽ ജോലി കിട്ടില്ലെന്നു പഞ്ചായത്തംഗം പറഞ്ഞെന്നും അതിനാൽ നിർബന്ധമായും സമ്മേളനത്തിൽ പങ്കെടുക്കണമെന്നുമാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്.
Comments