തിരുവനന്തപുരം: ആർഎസ്എസ്സിന്റെ മുൻ സഹ സർകാര്യവാഹകും എബിവിപി ദേശീയ സംഘടനാ സെക്രട്ടറിയുമായിരുന്ന മദൻ ദാസ് ദേവിജിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുതിർന്ന പ്രചാരകായിരുന്ന മദൻദാസ്ജിയുടെ വിയോഗം രാഷ്‌ട്രത്തിന് തീരാനഷ്ടമാണ്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും രാഷ്ട്ര ഭക്തി പകർന്നു നൽകി രാജ്യത്തിന് പുതിയ ദിശാബോധമുള്ള നേതൃത്വം സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. വിദ്യാർത്ഥി പരിഷത്തിനെ ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനയാക്കി മാറ്റിയതിൽ മദൻദാസ് ജിയുടെ പങ്ക് ഏറെ വലുതാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ നാടിന്റെ ദുഖത്തിൽ പങ്കു ചേരുന്നതായും കെ.സുരേന്ദ്രൻ അറിയിച്ചു.
ഇന്ന് ബെംഗളുരുവിൽ വെച്ചായിരുന്നു അദ്ദേഹം അന്തരിച്ചത്. ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ്, എബിവിപി ദേശീയ സംഘടന സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. അനാരോഗ്യം കാരണം വളരെ നാളുകളായി വിശ്രമത്തിലായിരിന്നു.
മഹാരാഷ്‌ട്രയിലെ പുനെയിൽ വെച്ചായിരിക്കും സംസ്‌കാര ചടങ്ങുകൾ നടത്തുക.
Comments