തിരുവനന്തപുരം: മുതിർന്ന ആർഎസ്എസ് പ്രചാരകും മുൻ സഹ സർകാര്യവാഹും ആയിരുന്ന മദൻ ദാസ് ദേവിജിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. രാഷ്‌ട്രത്തിനുവേണ്ടി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റെതെന്ന് വി.മുരളീധരൻ അനുസ്മരിച്ചു. യുവാക്കൾക്കിടയിൽ രാജ്യ സ്‌നേഹവും സേവന മനോഭാവും വളർത്തുന്നതിനായി മദൻ ദാസ് ജി സദാ പരിശ്രമിച്ചു. നാല് പതിറ്റാണ്ടിലേറെ ആയി തുടർന്നിരുന്ന അദ്ദേഹവുമായുള്ള ബന്ധം പൊതുജീവിതത്തിൽ വഴി വെളിച്ചമാണെന്നും അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു. 1978 ൽ എബിവിപി താലൂക്ക് തല പ്രവർത്തകൻ ആയിരിക്കുന്ന കാലം മുതൽ അദ്ദേഹവുമായി ആത്മബന്ധം ഉണ്ടെന്നും വിയോഗം വ്യക്തിപരമായി വലിയ നഷ്ടമെന്നും മന്ത്രി അറിയിച്ചു.
അനാരോഗ്യം കാരണം ഏറെ നാളുകളായി വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് ബെംഗളുരുവിലായിരുന്നു. ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ്, എബിവിപി ദേശീയ സംഘടന സെക്രട്ടറി എന്നീ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഉച്ച 1.30 മുതൽ 4 മണിവരെ ബെംഗളുരുവിലെ ആർഎസ്എസ് പ്രാന്ത കാര്യാലയത്തിൽ പൊതുദർശനം നടത്തുന്നതായിരുക്കും. മഹാരാഷ്‌ട്രയിലെ പുനെയിൽ സംസ്‌കാര ചടങ്ങുകൾ നടത്തുന്നതായിരിക്കും.
Comments