തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയത്. പത്തനംതിട്ട മുതൽ മലപ്പുറം വരെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിരുന്നത്. മഴ കനക്കുന്ന സാഹചര്യം കണക്കിലെടുത്താണ് മുന്നറിയിപ്പിൽ മാറ്റം വരുത്തിയതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Comments