അഹമ്മദാബാദ് ; പരോളിൽ ഇറങ്ങി ഒളിവിൽ പോയ ഗോധ്ര കൂട്ടക്കൊലക്കേസ് പ്രതി ഖാസിം ബിരിയാണി ഗാജി ഗഞ്ചിയെ ഗുജറാത്ത് പോലീസ് പിടികൂടി . ഒരു വർഷത്തിന് ശേഷം പഞ്ച്മഹൽ ജില്ലയിൽ നിന്നാണ് ഖാസിം ബിരിയാണി പിടിയിലാകുന്നത് . 2002-ലെ ഗോധ്ര ട്രെയിൻ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു ഖാസിം ബിരിയാണി . കഴിഞ്ഞ വർഷം പരോളിൽ ചാടിയ ഖാസിം അന്നുമുതൽ ഒളിവിലായിരുന്നു. ലിംഖേഡ താലൂക്കിലാണ് ഇയാൾ താമസിക്കുന്നതെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് പഞ്ച്മഹൽ പോലീസിന്റെ പരോൾ ഫർലോ സ്ക്വാഡ് ലൊക്കേഷൻ റെയ്ഡ് ചെയ്യുകയും ഖാസിമിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഖാസിമിനെ സിറ്റി ബി ഡിവിഷൻ പോലീസിന് കൈമാറി, അവിടെ നിന്ന് അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലേക്ക് മാറ്റും. ഇത് രണ്ടാം തവണയാണ് സത്താർ പരോളിൽ പോയി ഒളിവിൽ പോകുന്നത് . . 2021ൽ പരോളിൽ ഇറങ്ങി ഒളിവിൽ പോയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തു.
2002 ൽ ഫെബ്രുവരി 27 നാണ് ഗോധ്രയിൽ സബർമതി എക്സ്പ്രസ്സിന്റെ എസ് 6 കോച്ചിനു തീ വെച്ചത്.അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നിന്ന് മടങ്ങിവരികയായിരുന്ന 59 രാമഭക്തരാണ് തീപിടിത്തത്തിൽ മരിച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച നാനാവതി കമ്മീഷന്‍ ഗോധ്രയിലേത് യാദൃച്ഛികമായുണ്ടായ ദുരന്തമല്ലെന്നും ആസൂത്രിതമായ കൂട്ടക്കൊലയാണെന്നും കണ്ടെത്തിയിരുന്നു. കര്‍സേവകര്‍ യാത്ര ചെയ്തിരുന്നതുകൊണ്ടാണ് സബര്‍മതി എക്സ്പ്രസ് തന്നെ അക്രമികള്‍ ലക്ഷ്യമിട്ടതെന്നും ജസ്റ്റിസ് നാനാവതി ചൂണ്ടിക്കാട്ടിയിരുന്നു.
കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കൽ, സ്വമേധയാ മുറിവേൽപ്പിക്കൽ, പൊതുപ്രവർത്തകനെ തടഞ്ഞുനിർത്തൽ, ഇന്ത്യൻ ശിക്ഷാനിയമം, റെയിൽവേ നിയമം, പൊതുമുതൽ നശിപ്പിക്കൽ തടയൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഖാസിമിനെ അറസ്റ്റ് ചെയ്തത്.
Comments