അന്തിക്കാട് : ജോലിയ്ക്ക് നിന്ന വീട്ടിൽ നിന്ന് 15 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ അന്തിക്കാട് മാങ്ങാട്ടുകര വൈലപ്പുള്ളി കവിതയെ (45) പോലീസ് അറസ്റ്റ് ചെയ്തു. ചേർക്കര ബിന്ദു ദിലീപ്കുമാറിന്റെ വീട്ടിൽനിന്നാണ് കവിത ആഭരണങ്ങൾ മോഷ്ടിച്ചത്.
അന്തിക്കാട് മൾട്ടി വെൽത്ത് എന്ന സ്ഥാപനത്തിൽ പണയം വച്ച 7.9 ഗ്രാം വള തെളിവെടുപ്പിൽ പോലീസ് കണ്ടെടുത്തു. ബാക്കി സ്വർണാഭരണങ്ങൾ കണ്ടെത്താൻ ഇനിയും തെളിവെടുപ്പ് നടത്തുമെന്നു പോലീസ് പറഞ്ഞു. ബിന്ദുവിന്റെ വീട്ടിൽ ജോലിക്കു നിന്നിരുന്ന കവിത പലപ്പോഴായി സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്നാണു കേസ്. ഓരോ ജോടി സ്വർണാഭരണങ്ങളിൽ നിന്ന് ഒന്നു വീതമാണു മോഷണം പോയിട്ടുള്ളത് .
സ്വർണാഭരണങ്ങൾ പലയിടങ്ങളിലായി പണയം വയ്ക്കുകയായിരുന്നു. ചോദ്യം ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചതിനെ തുടർന്ന് ഏതാനും ദിവസം മുൻപ് കവിതയും കുടുംബാംഗങ്ങളും വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു പോവുന്നതിനിടെയാണ് കവിതയെ അറസ്റ്റ് ചെയ്തത് .
Comments