ഇസ്ലാമബാദ്: ഡോക്ടർമാരും നേഴ്‌സുമാരും എഞ്ചിനിയർമാരും കൂട്ടാത്തോടെ
രാജ്യം വിടുന്നു; ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണൽ ജോലിക്ക് ആളെ കിട്ടാത്ത പ്രതിസന്ധിയിൽ ഉലഞ്ഞ് പാകിസ്താൻ. 2023 ന്റെ ആദ്യ പകുതിയിൽ എട്ട് ലക്ഷം പാകിസ്താനികളാണ് രാജ്യം വിട്ടുപോയത്., അവരിൽ ഒരു ലക്ഷം പേരെങ്കിലും ഡോക്ടർമാർ, നഴ്സുമാർ, എഞ്ചിനീയർമാർ, ഐടി വിദഗ്ധർ, അക്കൗണ്ടന്റുമാർ എന്നിവരുൾപ്പെടെ ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളാണ്.
പാകിസ്താൻ എമിഗ്രേഷൻ ബ്യൂറോയിൽ നിന്നുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്ന്. കുടിയേറ്റക്കാരിൽ പകുതിയിലധികം പേരും പാകിസ്താനിലെ പഞ്ചാബ് മേഖലയിൽ നിന്നാണ്, ഏകദേശം 27,000 പേർ പാക് അധീന കശ്മീരിൽ നിന്ന് (പിഒകെ) വന്നവരാണ്. ഇത്രയധികം ആളുകളുടെ, പ്രത്യേകിച്ച് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ കുടിയേറ്റം പാക് സമ്പദ്വ്യവസ്ഥയ്‌ക്കും തൊഴിൽ ശക്തിക്കും കാര്യമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.
സാമ്പത്തിക പ്രതിസന്ധിയും അരാജകത്വവും കൊടികുത്തി വഴുന്ന പാകിസ്താനിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് സമീപ വർഷങ്ങളിൽ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. 2022-ൽ, ഇത് 2021-ന്റെ മൂന്നിരട്ടിയിലെത്തി, എക്‌സ്പ്രസ് ട്രിബ്യൂണലിന്റെ ലേഖനമനുസരിച്ച്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കാണ് പാകിസ്താനികൾ ഒഴുകുന്നത്. യൂറോപ്പിലാകട്ടെ റൊമാനിയയിലേക്കാണ് പാകിസ്താനികൾ തിരഞ്ഞെടുക്കുന്നത്.
Comments